Kerala News

Click here for Free NRI Matrimony Listing App

 

  • വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ April 7, 2025
    മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലായ ഇയാളെ മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പ […]
  • ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു April 7, 2025
    ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് പിൻവലിച്ചത്. കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. നേരത്തെ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി എക്സൈസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരി […]
  • പെരിയോൻ ഓഡിയോ ലോഞ്ച് നടന്നു April 7, 2025
    കാസർകോഡിലെ കൊര ഗച്ചൻ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച പെരിയോൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇരിങ്ങാലക്കുടയിൽ നടന്നു.നടൻ സിജു വിൽസനും, ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം ഗോപി കുറ്റിക്കോൽ, രചന, സംവിധാനം നിർവ്വഹിക്കുന്നു. സ […]
  • തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണത്തിലാണ് ബിജെപിയുടെ കണ്ണ് ; ഗുരുതരാരോപണവുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് April 7, 2025
    മുംബൈ: ഭേദഗതി  ബിൽ പാസാക്കിയതിനേ തുടർന്ന്    തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണത്തിൽ ബിജെപിയ്ക്ക് താല്പര്യമുണ്ട് എന്ന ഗുരുതരമായ  ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്   മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ.  ദില്ലി തലസ്ഥാനമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനമെടുത്ത സമയത്ത് തന്നെ   ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സുരക്ഷിതമാക്കണമെന്ന് ആവശ്യ […]
  • ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നാളെ ഇന്ത്യയിൽ April 7, 2025
    ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനേത്തുന്ന ഹംദാന്റെ ദുബൈ കിരീടാവകാശി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്. ഉഭയകക്ഷി സഹകരണം വർധിപ്പിക്ക […]
  • മാലിന്യമുക്തം, മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിന്‍: മന്ത്രി ജി.ആര്‍ അനില്‍ April 7, 2025
    മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിനാണ് മാലിന്യമുക്തം നവകേരളമെന്നും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാലിന്യമുക്തം നവകേരളം ജില്ലാതല ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല മാലിന്യമുക്തപ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 വര്‍ഷം മ […]
  • ഞാവല്‍പ്പഴം ചുമ്മാതങ്ങ് കഴിച്ചാൽ പോരാ! അറിഞ്ഞിരിക്കണം ഗുണങ്ങൾ April 7, 2025
    രുചികരമാണെന്നു മാത്രമല്ല. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ് ഞാവൽപ്പഴം. ആന്തോസയാനിൻ, കെയിംഫെറോൾ തുടങ്ങി നിരവധി ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കാലറി കുറഞ്ഞ ഈ പഴം. പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയാലും സമ്പന്നമാണ് ഞാവൽപ്പഴം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒന്നാണ് ഞാവൽപ്പഴം. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. കാലറിയാകട്ടെ വളരെ കുറച്ചു മാത്രമേ ഉള […]
  • കൊച്ചിൻ ഷിപ്പ്യാർ‍ഡിൽ, അതും അഞ്ചക്ക ശമ്പളത്തിൽ| cochin-shipyard-job-opportunities April 7, 2025
    കൊച്ചിൻ ഷിപ്പ്യാർ‍ഡിൽ അഞ്ചക്ക ശമ്പളത്തിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം, ബിരുദം കഴിഞ്ഞവർക്കാണ് യോഗ്യത. കൊച്ചിൻ ഷിപ്പ്യാഡ് ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. പ്രൊജക്ട് അസിസ്റ്റന്റ്, ഇൻസ്ട്രക്റ്റർ തസ്തികയിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലി. പ്രൊജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്)-ബിഎ (ഫൈൻ ആർട്സ് / പെർഫോമിങ് ആർട്സ് ഒഴികെ)/ബി കോ/ ബി എസ് സി/ ബി സി എ/ […]
  • തീരുവ യുദ്ധം; സമവായ നീക്കവുമായി ഇന്ത്യ April 7, 2025
      ട്രംപിന്റെ 26 ശതമാനം തീരുവ ചുമത്തിയ നടപടി വ്യാപയുദ്ധത്തിലേക്കാണ് നയിക്കുന്നത്. ട്രംപിനെതിരെ പടപുറപ്പാടിനൊരുങ്ങുകയാണ് പല ഏഷ്യൻ രാജ്യങ്ങളും. താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുകയാണ്.എന്നാൽ പ്രതികാര നടപടി വേണ്ടെന്ന നിലപാടിലാണ് ഇന്ത്യൻ സർക്കാറെന്ന് സൂചിപ്പിക്കുന് […]
  • വെണ്ടയ്ക്ക ചില്ലറക്കാരനല്ല, ഗുണങ്ങൾ പലതാണ്… April 7, 2025
    പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ, സിങ്ക്‌ എന്നിവയുടെ മികച്ച സ്രോതസാണിത്. ആൻ്റി ഓക്‌സിഡൻ്റുകളായ ക്വെർസെറ്റിൻ, ഫ്ലേവനോയിഡുകൾ എന്നിവയും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും വെണ്ടയ്ക്ക സഹായിക്കും […]

 

Unable to display feed at this time.