Business & Finance news- Malayalam

Click here for Free NRI Matrimony Listing App Unable to display feed at this time.

 

 • ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി! April 17, 2021
  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വസിക്കാം. ജൂലായ് 1 മുതല്‍ ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ് - ഡിഎ) പുനഃസ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. ജൂലായ് 1 മുതല്‍ മൂന്നു തവണകളിലായി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ലഭിക്കും. പുതുക്കിയ നിരക്ക് അടിസ്ഥാനപ്പെടുത്തി മുടങ്ങിപ്പോയ ക്ഷാമബത്ത ജൂലായ് 1 മു […]
 • ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ April 17, 2021
  വിരമിക്കലിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പ്രഥമ ഉദ്ദേശ്യം. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) എന്ന പേരിലും ഇപിഎഫ് അറിയപ്പെടുന്നുണ്ട്. ജോലിയെടുക്കുന്ന കാലയളവില്‍ ഇപിഎഫ് അക്കൗണ്ടില്‍ മോശമല്ലാത്ത തുക നിക്ഷേപമൊരുങ്ങാന്‍ സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ജോലി മാറുമ്പോള്‍ […]
 • ഈ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പ്രസ്താവന നടത്തുംമുന്‍പ് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ April 16, 2021
  നിങ്ങള്‍ വേതനം ലഭിക്കുന്ന ഒരു ജീവനക്കാരന്‍ ആണെങ്കില്‍ ഇതിനോടകം തന്നെ നിങ്ങളുടെ തൊഴില്‍ ദാതാവ് നിങ്ങളോട് 2021 -22 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ പ്രസ്താവന നടത്തണമെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ടാകും. ജീവനക്കാരന്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്ക് അനുസൃതമായിട്ടായിരിക്കും തൊഴില്‍ ദാതാവ് ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് അഥവാ ടിഡിഎസ് ഈടാക്കുന്നത്. ഈ വര്‍ഷം സാധാരണ നിക്ഷ […]
 • കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടോ? ആദ്യം വേണ്ടത് ട്രാവല്‍ ഇന്‍ഷുറന്‍സ്! April 16, 2021
  കോവിഡ് രോഗ വ്യാപനം രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതിനും രാജ്യാന്തര വിമാന സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും കാരണമായിരുന്നത്. ആഗോളതലത്തില്‍ ലക്ഷോപലക്ഷം പേരുടെ യാത്രാ പദ്ധതികളാണ് ഇതോടെ താറുമാറായത്. എന്നാല്‍ എല്ലാവരും ആ സാഹചര്യവുമായി പതുക്കെ പൊരുത്തപ്പെട്ടു വരികയും തങ്ങളുടെ അവധിക്കാല പ്ലാനുകള്‍ അതനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്തു. നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിദേ […]
 • കോവിഡ് രണ്ടാംതരംഗം പിടിമുറുക്കും മുമ്പ് ആദ്യഘട്ടം പഠിപ്പിച്ച സാമ്പത്തിക പാഠങ്ങള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം April 16, 2021
  കോവിഡ് 19ന്റെ രണ്ടാം തരംഗ ഭീഷണി നമുക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. പോസിറ്റീസ് കേസുകളുടെ ദിനം പ്രതി വര്‍ധിക്കുന്ന എണ്ണം പല സംസ്ഥാനങ്ങളിലും വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലേക്കും പ്രാദേശിക ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കുന്നതിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലോക്ക് ഡൗണും മറ്റ് നിയന്ത്രണ നിബന്ധനകളും കാരണം വീടുകളില്‍ തന്നെ കഴിയേണ്ടുന് […]
 • എസ്ബിഐ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്; പലിശ നിരക്കും സൗജന്യ ഇടപാടുകളും മറ്റ് കൂടുതല്‍ വിവരങ്ങളും അറിയണ്ടേ? April 16, 2021
  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ആണ് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് എന്ന് അറിയപ്പെടുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ചാര്‍ജുകളൊന്നും ഈടാക്കാതെ സൗജന്യമായി മിതമായ സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഈ സേവിംഗ്‌സ് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി താഴേക്കിടയില്‍ നില്‍ക്കുന്നവരെയും സ […]
 • ബിസിനസിലും ഒപ്പം ജീവിതത്തിലും തിളങ്ങുവാനിതാ ജെഫ് ബെസോസിന്റെ വിജയമന്ത്രം! April 16, 2021
  ബിസിനസിലും ജീവിതത്തിലും തിളങ്ങുവാന്‍ ഓഹരിയുടെമകള്‍ക്ക് സവിശേഷ വിജയ മന്ത്രം പങ്കുവെച്ചു കൊണ്ട് മുന്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ്. ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സംരംഭകമായ ആമസോണിന്റെ സിഇഒ സ്ഥാപത്ത് നിന്ന് പടിയിറങ്ങു മുമ്പ് ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കത്തിലാണ് ബിസിനസിലും ജീവിതത്തിലും വിജയക്കാന്‍ പിന്തുടരേണ്ടുന്ന ഈ കാര്യത്തെക്കുറിച്ച് ജെഫ് ബെസ […]
 • ഗുണമേന്മയുള്ള നിക്ഷേപ രീതി; ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുവാനുള്ള വഴിയിതാ! April 16, 2021
  ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളിലും തീ പാറുന്ന ചര്‍ച്ചയ്ക്ക് കാരണങ്ങളാകുന്നത് രണ്ട് വിഷയങ്ങളാണ്. തീര്‍ച്ചയായും ഒന്നാമത്തേത് ക്രിക്കറ്റ് തന്നെ. രണ്ടാമത്തെ വിഷയം ഓഹരി വിപണിയാണ്. സൂക്ഷ്മമായി ആലോചിച്ചാല്‍ ഈ രണ്ട് വിഷയങ്ങള്‍ക്കും വിസ്മയിക്കുന്ന സാമ്യതകളുണ്ടെന്നും നമുക്ക് കാണുവാന്‍ സാധിക്കും. കായിക മത്സരങ്ങളിലെ ഏറ്റവും ശുദ്ധതയേറിയ കളിയായാണ് ടെസ്റ്റ് ക്രിക്കറ്റ് വില […]

 


 

 • രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം അഞ്ച് മില്യൺ കടന്നു: പുതിയ ആപ്പുമായി ആമസോൺ പേ April 18, 2021
  ദില്ലി: ആമസോൺ പേയ്ക്ക് വ്യാപാരികളിൽ വൻതോതിൽ പ്രചാരം ലഭിച്ചതായി ആമസോൺ. അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വ്യാപാരികളാണ് ആപ്പിന്റെ ഉപയോക്താക്കളായുള്ളത്. അതേ സമയം ഇടത്തരം പേയ്‌മെന്റ് ആവശ്യങ്ങൾക്കായി 'ആമസോൺ പേ ഫോർ ബിസിനസ്' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്നും ആമസോൺ ഇന്ത്യയുടെ ഫിൻടെക് വിഭാഗമായ ആമസോൺ പേ ശനിയാഴ്ച അറിയിച്ചു. ഇവരിൽ പലരും പണമായി സാമ […]
 • മക്‌ഡൊണാള്‍ഡ്‌സിന് ഇനി പുതിയ മുഖം; ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന April 18, 2021
  മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ നിയമിച്ചു. മക്‌ഡൊണാള്‍ഡ്‌സിന്റെ തെക്ക് പടിഞ്ഞാറന്‍ ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന വെസ്റ്റ് ലൈഫ് ഡവലെപ്പമെന്റ് ലിമിറ്റഡാണ് രശ്മികയെ ഇന്ത്യന്‍ അംബാസഡറായി നിയോഗിച്ചത്. പ്രധാനപ്പെട്ട വിപണികളില്‍ ബ്രാന്‍ഡ് നേതൃത്വത്തെ ശക്തിപ് […]
 • തുര്‍ക്കി ബിറ്റ്‌കോയിന്‍ നിരോധിച്ചു; ഇന്ത്യയുടെ നിലപാട് എന്ത്, കടുത്ത നടപടി വരുമോ... അറിയാം ഇക്കാര്യങ്ങള്‍ April 18, 2021
  ദില്ലി: തുര്‍ക്കി കഴിഞ്ഞ ദിവസമാണ് ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും നിരോധിച്ചത്. റോള്‍സ് റോയ്‌സ് വിതരണം ചെയ്യുന്ന റോയല്‍ മോട്ടോഴ്‌സ് കമ്പനി ക്രിപ്‌റ്റോ കറന്‍സികള്‍ പണമായി സ്വീകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു തുര്‍ക്കി സര്‍ക്കാരിന്റെ നടപടി. റോയല്‍ മോട്ടോഴ്‌സ് മാത്രമല്ല, ആപ്പിള്‍, ആമസോണ്‍, എക്‌സ്പീഡിയ തുടങ്ങിയ വന്‍കിട കമ്പന […]
 • സ്വർണവില ഇടിയുമ്പോൾ! നിക്ഷേപകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം April 18, 2021
  നിക്ഷേപ സാധ്യതകൾ ഏറെയുള്ള ലോഹങ്ങളിലൊന്നായാണ് സ്വർണത്തെ കണക്കാക്കുന്നത്. അനിശ്ചിതത്വത്തിനെതിരായ ഏറ്റവും മികച്ച ഹെഡ്ജിംഗ് ഉപകരണങ്ങളിലൊന്നായും സ്വർണം പരിഗണിക്കപ്പെട്ടുപോരുന്നു. ഇത് തന്നെയാണ് 2020ൽ സ്വർണത്തിന്റെ വില കുത്തനെ ഉയരാനും കാരണമായത്. എന്നാൽ കോവിഡ് മഹാമാരി സാമ്പത്തിക രംഗത്തേൽപ്പിച്ച ആഘാതം സ്വർണത്തിലും പ്രതിഫലിച്ചിരുന്നു. സാവധാനം വില ഇടഞ്ഞുവന്ന സ്വർണം വീണ […]
 • കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ് April 17, 2021
  മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവ്. ഏപ്രില്‍ 9ന് അവസാനിച്ച ആഴ്ചയില്‍ 4.344 ബില്യണ്‍ വര്‍ധിച്ച് 581.213 ബില്യണ്‍ ഡോളറിലെത്തി. വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ ഏപ്രില്‍ രണ്ടിന് അവസാനിച്ച ആഴ്ചയിലെ 576.869 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വളര്‍ച്ച. വിദേശ കറൻസി ആസ്തികൾ (എഫ്‌സി‌എ), സ്വർണ്ണ കരുതൽ,

 


 

 • മാസം 52 രൂപ മുതല്‍ അടവ്; എസ്ബിഐയില്‍ കാര്‍ഡ് ഇടപാടുകള്‍ ഇഎംഐയാക്കി മാറ്റാം — അറിയേണ്ടതെല്ലാം April 17, 2021
  എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വലിയ പര്‍ച്ചേസുകള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം നല്‍കും. 6 മുതല്‍ 24 മാസം വരെയാണ് പണം തവണകളായി തിരച്ചടയ്ക്കാന്‍ അവസരം. 9 മാസം, 12 മാസം എന്നിങ്ങനെ തിരിച്ചടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കാനും എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
 • കൈയ്യില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം March 21, 2021
  2020 ജൂണ്‍ മാസം മുതല്‍ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും കൈയ്യില്‍ സൂക്ഷിക്കുന്നതിനും ചില നിബന്ധനകള്‍ നടപ്പിലാക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിഐഎസ് ഹോള്‍മാര്‍ക്കിങ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ജൂണ്‍ മുതല്‍ ഇനി രാജ്യത്ത് വില്‍ക്കാനും വാങ്ങാനും സാധിക്കുക. രാജ്യത്ത് വിപണനം നടത്തുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുവാനാണ് കേന്ദ്ര […]
 • പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; അറിയണം 5 പുതിയ നിയമങ്ങള്‍ March 13, 2021
  പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, സേവിങ്‌സ് അക്കൗണ്ട് ചട്ടങ്ങളില്‍ ഇന്ത്യാ പോസ്റ്റ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും നിക്ഷേപിക്കുന്നതിലും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തപാല്‍ വകുപ്പ് നടപ്പാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ അറിയാം. 1. ജിഡിഎസ് ( […]
 • പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഓണ്‍ലൈനായി എങ്ങനെ തുറക്കാം? March 13, 2021
  ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്‌സ് അക്കൗണ്ട് തുറക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളുടെ ചുമതല. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര […]
 • കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് നൽകാൻ കെഎസ്എഫ്ഇ; വിദ്യാശ്രീ ചിട്ടി പദ്ധതിക്ക് തുടക്കം February 20, 2021
  തിരുവനന്തപുരം: വിദ്യാശ്രീ ചിട്ടി പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. സാധാരണക്കാരുടെ കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്‍റര്‍പ്രൈസസ്സ് (കെഎസ്എഫ്ഇ) ആണ് ഈ ചിട്ടി ആരംഭിച്ചത്. വിദ്യാശ്രീ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടവിന്‍റെ മൂന്നാം മാസം ലാപ്ടോപ്പ് ലഭിക്കും. സ്കൂള്‍ ഡിജിറ്റലൈസേഷനു നേതൃത […]
 • ബാങ്കില്‍ ചെല്ലാതെ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് എങ്ങനെ ചേര്‍ക്കാം? February 18, 2021
  എസ്ബിഐ അക്കൗണ്ട് ഉടമയാണോ നിങ്ങള്‍? ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ചേര്‍ത്തില്ലേ? എങ്കില്‍ കാര്യങ്ങള്‍ വൈകാതെ സങ്കീര്‍ണമാകും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിലേക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാന്‍ 2021 മാര്‍ച്ച് 31 വരെ […]
 • പിഎഫ് വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ അക്കൗണ്ടില്‍ ഈ മാറ്റം സ്വയം വരുത്താം February 8, 2021
  ശമ്പളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് 'എക്‌സിറ്റ്' തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്പനിയാണ് മുന്‍ ജീവനക്കാരുടെ എക്‌സിറ്റ് തീയതി നല്‍കിയിരുന്നത്. പലപ്പോഴും കമ്പനികള്‍ എക്‌സിറ്റ് തീയതി പുതുക്കാന്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാ […]
 • എസ്‌ബി‌ഐ റിട്ടയർ‌മെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ January 27, 2021
  വിരമിക്കലിനായുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സ്കീം (എൻ‌പി‌എസ്) എന്നിവ ഉൾപ്പെടുന്നു. വിരമിക്കൽ സമ്പാദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില മ്യൂച്വൽ ഫണ്ട് സ്കീമുകളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് എസ്‌ബി‌ഐ റിട്ടയർ‌മെന്റ് ബെനിഫിറ്റ് ഫണ്ട് (SRBF). എസ്‌ബി‌ഐ റിട്ടയർ‌മെന്റ […]