Cricket News- Malayalam

Click here for Free NRI Matrimony Listing App
  • രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കി January 26, 2026
    പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് കുഞ്ഞികൃഷ്ണനെ നീക്കം ചെയ്തത്. തിങ്കളാഴ്ച നടന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ […]
  • ടി20 ലോകകപ്പിൽ ഇന്ത്യ-പാക് പോര് അനിശ്ചിതത്വത്തിൽ; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ നീക്കം January 26, 2026
    അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആലോചിക്കുന്നതായി റിപ്പോർട്ട്. ഐസിസിയോടുള്ള തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബഹിഷ്‌കരിക്കുകയോ അല്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയോ ചെയ്യാനാണ് പാ […]
  • അമേരിക്കയിൽ ശക്തമായ മഞ്ഞുവീഴ്ച; മൂന്ന് മരണം January 26, 2026
    അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അതിശൈത്യത്തിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂസിയാനയിൽ രണ്ടും ടെക്സാസിൽ ഒന്നും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെർമിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ 10 ലക്ഷത്തിലധികം വീടുകൾ ആണ് ഇരുട്ടിലായത്. ടെന്നസി, മിസിസിപ്പി […]
  • രാവിലെ കുതിച്ചു, ഉച്ചയ്ക്ക് ഇടിഞ്ഞു; സ്വർണവില പവന് 560 രൂപ കുറഞ്ഞു January 26, 2026
    സംസ്ഥാനത്തെ സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്. ഇന്ന് രാവിലെ 1800 രൂപ വര്‍ധിച്ച പവന്‍ വില ഉച്ചക്ക് ശേഷം 560 രൂപയാണ് കുറഞ്ഞത്. നിലവിൽ 1,18,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. 70 രൂപ കുറഞ്ഞ് 14,845 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
  • ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് വിലക്ക്; നിർണായക നീക്കവുമായി ക്ഷേത്ര കമ്മിറ്റി January 26, 2026
    അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ നീക്കവുമായി ബദരീനാഥ്, കേദാർനാഥ് ക്ഷേത്ര കമ്മിറ്റി. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളുൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിൽ വിലക്കേർപ്പെടുത്താൻ ആണ് ക്ഷേത്ര കമ്മിറ്റി തീരുമാനം. ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദിയാണ് വിലക്കേർപ്പെടുത്തുന്നതായി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ആണ് ക്ഷേത്ര […]
  • ശശി തരൂർ ഇടതുപാളയത്തിലേക്ക് വരുന്നു എന്ന വാർത്തകളെ തള്ളി എം വി ഗോവിന്ദൻ January 26, 2026
    ശശി തരൂർ ഇടതുപാളയത്തിലേക്ക് വരുന്നു എന്ന തരത്തിലുള്ള തെറ്റായ മാധ്യമ വാർത്തകളെ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം പ്രചാരവേലകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാങ്കൽപികമായ ചോദ്യവും സാങ്കൽപികമായ ഉത്തരവും അടിസ്ഥാനപരമായി തെറ്റാണ്. ആ ചോദ്യത്തിന് പ്രസക്തിയില്ല. ശശി തരൂർ നിലവിൽ കോൺഗ്രസിന്റെ പ്രമുഖനായ നേതാവായി തുടരുന്നയാള […]
  • കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു January 26, 2026
    കൊല്ലം കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഫയർഫോഴ്സ് എത്തി കൃത്യ സമയത്തു തീ അണച്ചു. ആളപായം ഒന്നും ഇല്ല. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെ കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് അപകടം ഉണ്ടായത്. ഹോട്ടലിന്റെ അടുക്കള പൊട്ടിത്തെറിയിൽ പൂർണമായും നശിച്ചു.
  • മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു January 26, 2026
    ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ എംബസി. ദേശീയ പതാക ഉയർത്തിയും ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചും പരുപാടി ആഘോഷിച്ചത്. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് താവിഷി ബഹാൽ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും ഇന്ത്യയുടെ സുഹൃത്തുക്കളും ഉൾപ്പെടെ വലിയ ജനപങ […]

 


 

Unable to display feed at this time.