Football News – Malayalam

Click here for Free NRI Matrimony Listing App

 

  • മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ മോഷണം; രണ്ട് സ്ത്രീകൾ പിടിയിൽ April 22, 2025
    പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ മോഷണക്കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിലാണ് മോഷണം. റിങ്കി ദേവി, ഉഷാ ദേവി എന്നിവരാണ് പിടിയിലായത്. പ്രധാന നഗർ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ഇലക്ട്രോണിക്സ് കടയിലും മോഷണം നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ല […]
  • യുവ പ്രതിഭകളുടെ ആകർഷണമായി സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് കൊച്ചിയിൽ ഗംഭീര വരവേൽപ്പോടുകൂടി നടന്നു April 22, 2025
    പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്റ്റാർലേഡി ഓഫ് കേരള’ ബ്യൂട്ടി പേജന്റ്, സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വച്ച് അതി വിപുലമായി നടന്നു. പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമായ മാവെക്സ് മെന്റർ എബ്രോഡ് സ്റ്റഡീസ് ഇവന്റിന്റെ പ്രധാന സ്പോൺസറായിരുന്നു. മത്സരം മൂന്ന് പ്രധാന വിഭാഗങ്ങളിലായി നടന്നു: സ്റ […]
  • വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്? ഖേദം അറിയിച്ച് ഷൈൻ ടോം ചാക്കോ April 22, 2025
    നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് സാധ്യതയിലേക്കെത്തിയത്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത […]
  • ലഹരിക്കേസ്; ഷൈൻ ടോം ചാക്കോക്കെതിരായ തുടർനടപടികൾ നീളും April 22, 2025
    നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസിൽ പൊലീസിന്‍റെ തുടർനടപടികൾ നീളും. തെളിവുകൾ ഇല്ലാത്തതിനാൽ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. ലഹരി പരിശോധനാ ഫലം വരാൻ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോൾ വിളിച്ചാലും ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനാൽ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന […]
  • പി വി അൻവറും കോൺഗ്രസ് നേതാക്കളും നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു April 22, 2025
    udf പ്രവേശനവുമായി ബന്ധപ്പെട്ട് പി വി അൻവറും കോൺഗ്രസ് നേതാക്കളും നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്. അൻവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ പി വി അൻവറുമായി ചർച്ച നടത്തുമെന്നാണ് കോൺ​ഗ്രസ് അറിയിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത […]
  • ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ് April 22, 2025
    നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസിൽ പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുക്കും. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും. എഫ്ഐആർ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈൻ ലഹരി ഉപയോഗിക്കുമെന്ന് സമ്മതിച്ചെങ്കിൽ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷമേ കൂടുതൽ വകുപ്പ് ചുമത്തുന്നത […]
  • പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകുന്നവരെ വ്യാജരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണത; ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് മുഖ്യമന്ത്രി April 22, 2025
    കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് സംസാരി […]
  • ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല, പേര് ലാറ്റിനിൽ; മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു April 22, 2025
    ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലായിരിക്കണമെന്നാണ് പോപ്പിന്റെ മരണപത്രത്തിലുള്ളത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. മുൻ മാർപ്പാപ്പമാരിൽ ഭൂരിഭാഗം പേരും സെന്റ് പീറ്റേഴ്സ് ബസലിക്കയി […]