Business & Finance news- Malayalam

Click here for Free NRI Matrimony Listing App Unable to display feed at this time.

 

 • ഈ വര്‍ഷം അവസാനം വരെ കെവൈസി നയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ബിഐ; അക്കൗണ്ട് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ May 6, 2021
  കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കെവൈസി പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മേലുള്ള നടപടികള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. ബാങ്ക് അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി പുതുക്കേണ്ട സമയമാണിത്.ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിന […]
 • ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്രെഡിറ്റ് ലൈന്‍ May 6, 2021
  ഓരോ മാസവും ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ ആ മാസത്തെ സാമ്പത്തിക പ്ലാനിംഗുകള്‍ ആകെ തകിടം മറിയുന്നവര്‍ ആണ് നമ്മള്‍ എല്ലാവരും. അത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ ആയാലും, ചെറുകിട ബിസിനസുകള്‍ നടത്തുന്നവര്‍ ആയാലും ഇനി പ്രൊഫണലുകളായാലും അസ്ഥിരമായതും ക്രമരഹിതവുമായ വരുമാനം സുഷ്ടിക്കുന്ന പ്രതിസന്ധികള്‍ അനവധിയാണ്. വരുമാനം കൂടിയാലും കുറഞ്ഞ ഓരോ മാസവുമുള്ള അത്യാവശ്യ […]
 • പിപിഎഫ്, എസ്‌സിഎസ്എസ്, എസ്എസ്‌വൈ, പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍; ജൂലൈ വരയെുള്ള പലിശ നിരക്ക് അറിയാം May 6, 2021
  സര്‍ക്കാറിന് കീഴിലുള്ള ചെറുകിട നിക്ഷേപ പദ്ധതികളെല്ലാം കുറഞ്ഞ റിസ്‌ക് കൊണ്ടും ഉറപ്പുള്ള വരുമാനം കൊണ്ടും സുരക്ഷിതവും ആകര്‍ഷകവുമാണ്. പോസ്റ്റ് ഓഫീസുകളിലാണ് സാധാരണയായി ഇത്തരം നിക്ഷേപ പദ്ധതികള്‍ ലഭിച്ചു വരുന്നത്. അപൂര്‍വ്വം ചില ബാങ്കുകളിലും ഈ സേവനം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷിതത്വമുള്ള നിക്ഷേപ പദ്ധതികളാണിവ. ഒരു സാമ്പത്തിക വര്‍ഷത്തില […]
 • ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം? May 6, 2021
  കോവിഡ് രണ്ടാം തരംഗം വലിയ ഭീതി ഉയര്‍ത്തിക്കൊണ്ട രാജ്യത്തൊട്ടാകെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്. ധാരാളം പേര്‍ക്ക് കോവിഡ് രോഗ ബാധരുടെ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. വളരെ ദുഖകരമായതും ദുര്‍ഘടമായതുമായ ഒരു സാഹചര്യത്തിലുടെയാണ് നാമിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും നിരാശയില്‍ തളരാതെ ഈ പ്രതിസന്ധികളിലും ശുഭ പ്രതീക്ഷ കൈവിടാതെ മുന്നോട് […]
 • ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാം May 6, 2021
  സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് 2021 മെയ് 6 മുതല്‍ പ്രാബല്യത്തിലെത്തും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലാവധിയില്‍ ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, 7 ദിവസം മുതല്‍
 • വിദ്യാഭ്യാസ വായ്പ എടുക്കുവാന്‍ തയ്യാറെടുക്കുകയാണോ? ഈ അഞ്ച് കാര്യങ്ങള്‍ അറിയൂ May 6, 2021
  പുതിയ അധ്യയന കാലത്തേക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥിലോകം. ഉന്നത വിദ്യാഭ്യാസത്തിനായി തങ്ങള്‍ക്ക് പ്രിയപ്പെട്ട കോഴ്‌സും അത് പഠിക്കാനുള്ള സ്ഥാപനവും കണ്ടെത്തുന്ന ആലോചനകളിലാണ് പലരും. മികച്ച കോഴ്‌സിനും കോളേജിനുമായി നല്ലൊരു തുക തന്നെ ചിലവഴിക്കേണ്ടി വരുന്ന കാലത്തിലാണ് നാം ഉള്ളത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വായ്പകള്‍ക്കും പ്രാധാന്യം ഏറി വരികയാണ്. ബാങ്കിംഗ് മേഖല […]
 • സ്ഥിര നിക്ഷേപമാണോ? എങ്കില്‍ കേരള സര്‍ക്കാറിന്റെ ട്രഷറിയില്‍ നിക്ഷേപിക്കാം, ഉയര്‍ന്ന പലിശയും സ്വന്തമാക്കാം May 6, 2021
  നിലവില്‍ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പലിശ നിരക്ക് 6 ശതമാനത്തില്‍ താഴെ മാത്രമാണ്. എന്നാല്‍ അതേ സമയം കേരള സര്‍ക്കാര്‍ ട്രഷറിയില്‍ ഒരു വര്‍ഷത്തിന് മേല്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ നിക്ഷേപകന് പൂര്‍ണ സുരക്ഷിതത്വവും ട്രഷറി സ്ഥി […]
 • പലിശ നിരക്കിന് പുറമേയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ 5 നേട്ടങ്ങള്‍ May 5, 2021
  സ്ഥിര നിക്ഷേപത്തിലേക്ക് നിങ്ങള്‍ തുക മാറ്റി വയ്ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് മാത്രം ഒരു മാനദണ്ഡമായി കാണരുത്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും ഇതിനൊപ്പം നിക്ഷേപകന് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. വിപണിയിലെ ഉലച്ചിലുകളും അസ്ഥിരതയും കണക്കിലെടുക്ക […]

 


 

 • കേരളത്തില്‍ ജിയോ വേഗത വര്‍ധിപ്പിച്ചു; 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു May 6, 2021
  കൊച്ചി: കൊറോണവൈറസിന്റെ രണ്ടാം വ്യാപന ഘട്ടമാണിത്. നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും രോഗ വ്യാപനം തടയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. വീടുകളില്‍ ജോലിയും പഠനവുമെല്ലാം നടത്തേണ്ട അവസ്ഥ. ഇങ്ങനെ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ് […]
 • വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 272 പോയിന്റ് കയറി, നിഫ്റ്റി 14,700 പോയിന്റില്‍ May 6, 2021
  മുംബൈ: പ്രതിദിന കോവിഡ് കേസുകള്‍ക്ക് ഇന്ത്യയില്‍ യാതൊരു ശമനവുമില്ല. നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നു. ഫലമോ, അലസമായ വ്യാപാരത്തിനാണ് വ്യാഴാഴ്ച്ച വിപണി സാക്ഷ്യം വഹിച്ചത്. വന്‍ മുന്നേറ്റങ്ങളും വലിയ വീഴ്ച്ചകളും കൂടാതെ ഇന്ത്യന്‍ സൂചികകള്‍ 'സുരക്ഷിതമായി' ദിനം പൂര്‍ത്തിയാക്കി. പ്രതിവാര 'എഫ് ആന്‍ഡ് ഓ' കരാറുകള്‍ (ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്) അവസ […]
 • വിപണി ഉണര്‍ന്നു; സെന്‍സെക്‌സ് 100 പോയിന്റ് കയറി, 13 ശതമാനം കുതിച്ച് ഐഡിബിഐ ബാങ്ക് May 6, 2021
  മുംബൈ: നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ സൂചികകളെയും രാവിലെ സ്വാധീനിക്കുകയാണ്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 100 പോയിന്റ് കയറി 48,760 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു; എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,650 മാര്‍ക്കിലേക്കും കടന്നെത്തി. ബജാജ് ഓട്ടോ, ഓഎന്‍ജിസി, ബജാജ് ഫൈനാന്‍സ് ഓഹരികളാണ് സെന്‍സെക്‌സില്‍ രാവി […]
 • ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വില; ഏലകൃഷി മേഖലയാകെ തകര്‍ച്ചയിലേക്ക് May 5, 2021
  കൊച്ചി: സംസ്ഥാനത്തെ ഏലകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോയ്ക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. എല കൃഷിക്ക് ഉത്പാദന ചെലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത നഷ്ടത്തിലാണ് കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ടുപോകുന്നത്. പാട്ടിത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവര്‍ പാട്ടം ഒഴിയേണ്ട സ്ഥിതിയിലെത്തി കാര്യങ്ങള്‍. […]
 • താൽക്കാലിക പെൻഷനുള്ള നിയമങ്ങൾ ഉദാരവൽക്കരിച്ച് കേന്ദ്രം; സമയപരിധി നീട്ടി May 5, 2021
  ദില്ലി; മഹാമാരി കണക്കിലെടുത്ത് താൽക്കാലിക പെൻഷൻ നൽകുന്നത് വിരമിച്ച തീയതി മുതൽ ഒരു വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര പേഴ്സണൽ-പൊതു പരാതികൾ-പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.താൽക്കാലിക കുടുംബ പെൻഷനുള്ള നിയമങ്ങളും ഉദാരവൽക്കരിച്ചതായി പെൻഷൻ വകുപ്പിലെയും ഡിഎആർപിജിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു. അർഹരായ […]

 


 

 • പാസ്‌പോര്‍ടിലെ വിലാസം മാറ്റണോ? ഓണ്‍ലൈനായി ചെയ്യാം April 21, 2021
  പാസ്‌പോര്‍ടിലെ വിലാസം എങ്ങനെ മാറ്റാം? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. പാസ്‌പോര്‍ടിലെ വിലാസം തിരുത്തുക എളുപ്പമാണ്. പാസ്‌പോര്‍ട് സേവാ പോര്‍ടല്‍ വഴി ഓരോരുത്തര്‍ക്കും തനിയെത്തന്നെ ഓണ്‍ലൈനായി വിലാസം മാറ്റാം. പുതുക്കിയോ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്‌പോര്‍ട് റീ-ഇഷ്യു ചെയ്യാന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. ഓണ്‍ലൈനായി വിലാസം തിരുത്തി പാസ്‌പോര്‍ട് റീ-ഇഷ്യൂ ച […]
 • മാസം 52 രൂപ മുതല്‍ അടവ്; എസ്ബിഐയില്‍ കാര്‍ഡ് ഇടപാടുകള്‍ ഇഎംഐയാക്കി മാറ്റാം — അറിയേണ്ടതെല്ലാം April 17, 2021
  എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വലിയ പര്‍ച്ചേസുകള്‍ക്ക് ബാങ്ക് ഇഎംഐ സൗകര്യം നല്‍കും. 6 മുതല്‍ 24 മാസം വരെയാണ് പണം തവണകളായി തിരച്ചടയ്ക്കാന്‍ അവസരം. 9 മാസം, 12 മാസം എന്നിങ്ങനെ തിരിച്ചടയ്ക്കല്‍ കാലാവധി തിരഞ്ഞെടുക്കാനും എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
 • കൈയ്യില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം March 21, 2021
  2020 ജൂണ്‍ മാസം മുതല്‍ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും കൈയ്യില്‍ സൂക്ഷിക്കുന്നതിനും ചില നിബന്ധനകള്‍ നടപ്പിലാക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിഐഎസ് ഹോള്‍മാര്‍ക്കിങ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ജൂണ്‍ മുതല്‍ ഇനി രാജ്യത്ത് വില്‍ക്കാനും വാങ്ങാനും സാധിക്കുക. രാജ്യത്ത് വിപണനം നടത്തുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുവാനാണ് കേന്ദ്ര […]
 • പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; അറിയണം 5 പുതിയ നിയമങ്ങള്‍ March 13, 2021
  പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, സേവിങ്‌സ് അക്കൗണ്ട് ചട്ടങ്ങളില്‍ ഇന്ത്യാ പോസ്റ്റ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും നിക്ഷേപിക്കുന്നതിലും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തപാല്‍ വകുപ്പ് നടപ്പാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ അറിയാം. 1. ജിഡിഎസ് ( […]
 • പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഓണ്‍ലൈനായി എങ്ങനെ തുറക്കാം? March 13, 2021
  ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്‌സ് അക്കൗണ്ട് തുറക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളുടെ ചുമതല. പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര […]
 • കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് നൽകാൻ കെഎസ്എഫ്ഇ; വിദ്യാശ്രീ ചിട്ടി പദ്ധതിക്ക് തുടക്കം February 20, 2021
  തിരുവനന്തപുരം: വിദ്യാശ്രീ ചിട്ടി പദ്ധതിക്ക് കേരളത്തിൽ തുടക്കമായി. സാധാരണക്കാരുടെ കുട്ടികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ എന്‍റര്‍പ്രൈസസ്സ് (കെഎസ്എഫ്ഇ) ആണ് ഈ ചിട്ടി ആരംഭിച്ചത്. വിദ്യാശ്രീ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് തിരിച്ചടവിന്‍റെ മൂന്നാം മാസം ലാപ്ടോപ്പ് ലഭിക്കും. സ്കൂള്‍ ഡിജിറ്റലൈസേഷനു നേതൃത […]
 • ബാങ്കില്‍ ചെല്ലാതെ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് എങ്ങനെ ചേര്‍ക്കാം? February 18, 2021
  എസ്ബിഐ അക്കൗണ്ട് ഉടമയാണോ നിങ്ങള്‍? ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ചേര്‍ത്തില്ലേ? എങ്കില്‍ കാര്യങ്ങള്‍ വൈകാതെ സങ്കീര്‍ണമാകും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിലേക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാന്‍ 2021 മാര്‍ച്ച് 31 വരെ […]
 • പിഎഫ് വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ അക്കൗണ്ടില്‍ ഈ മാറ്റം സ്വയം വരുത്താം February 8, 2021
  ശമ്പളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് 'എക്‌സിറ്റ്' തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്പനിയാണ് മുന്‍ ജീവനക്കാരുടെ എക്‌സിറ്റ് തീയതി നല്‍കിയിരുന്നത്. പലപ്പോഴും കമ്പനികള്‍ എക്‌സിറ്റ് തീയതി പുതുക്കാന്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാ […]